ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നത് : മുല്ലപ്പള്ളി

പത്തനംതിട്ട : ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നതെന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൂയി പതിനാറാമന്റെ ഭരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തനംതിട്ട ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാ തല കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ക്യാമ്ബ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

താന്‍ തന്നെയാണ് സ്റ്റേറ്റ് എന്നാണ് പിണറായിയുടെ നിലപാടെന്നും പ്രസംഗത്തില്‍ അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സി പി എം ആണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിക്ക് പ്രധാന ഉത്തരവാദി. സി പി എം കേന്ദ്ര നേതൃത്വം യു പി എ സഖ്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചത് പിണറായിയുടെയും കോടിയെരിയുടെയും നേത്യത്വത്തിലാണ്. ഒരേ സമയം ഡാമുകള്‍ തുറന്ന് വിട്ട സംഭവം മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഉത്തരവാദിത്വപ്പെട്ടവരുടെ സ്ഥാനം ഇപ്പോള്‍ ജെയിലില്‍ ആകുമായിരുന്നുവെന്നും കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. അജ്ഞതയുടെ അപകര്‍ഷതാബോധം മറക്കാനാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്ര്യം കാണിക്കുന്നതെന്നും ആരോപിച്ച മല്ലപ്പള്ളി കേന്ദ്ര ഗവണ്‍മെന്റിനെതിരെയും രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്. കള്ള പ്രചരണങ്ങളാണ് ഫാസിസ്റ്റുകളുടെ മുഖമുദ്രയെന്നും കള്ളപ്രചരണത്തിലൂടെയാണ് മേദി വീണ്ടും അധികാരത്തിലെത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ആര്‍ എസ്സ് എസ് കാരനായ അമിത് ഷാ ജവഹര്‍ലാല്‍ നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആര്‍ എസ് എസിനോ ബി ജെ പി ക്കോ ദേശീയ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഹിറ്റ്ലറും മുസ്സോള നിയും ഉള്‍പ്പടെയുള്ള ഫാസിസ്റ്റുകളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നതാണ് ചരിത്രം എന്നും മോദിയുടെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *