മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പരിചയപ്പെടുത്തുന്ന വി.പി. പാറ്റ് വോട്ടിങ് മെഷീന്‍ മലപ്പുറം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിചയപ്പെടുന്നതിനുള്ള സംവിധാനം പൊതുജനങ്ങള്‍ ഉപയോഗിക്കണമന്ന് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ മലപ്പുറം മണ്ഡലത്തില്‍ മാത്രമാണ് വി.വി. പാറ്റ് ഉപയോഗിക്കുന്നത്. വോട്ട് ചെയ്ത് കഴിഞ്ഞ ഉടന്‍ തന്നെ ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ പ്രിന്റ് ചെയ്ത് പ്രിന്ററിന്റെ സ്‌ക്രീനില്‍ വോട്ട് ചെയ്ത ആള്‍ക്ക് ഏഴ് സെക്കന്‍ഡ് കാണാം. അതിന്‌ശേഷം സ്ലിപ് കട്ടായി പ്രിന്ററിന്റെ ട്രേയില്‍ ശേഖരിക്കപ്പെടും.
