കൊലപാതക ശ്രമം;ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാല സസ്‌പെന്‍ഷന്‍

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കെതിരെ നടത്തിയ വധശ്രമ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍, ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍, മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് കോളേജ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാക്കിയതായും ഉത്തരവില്‍ പറയുന്നു. കോളേജില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *