പീഡനകേസ് : ബിനോയിയുടെ ഡിഎന്‍എ ടെസ്റ്റിനുള്ള രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും

മുംബൈ : പീഡനക്കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള ബിനോയ് കോടിയേരിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും. ഡിഎന്‍എ ടെസ്റ്റിന് വേണ്ടിയാണ് ബിനോയിയുടെ രക്തസാമ്ബിള്‍ എടുക്കുന്നത്.

അതിന് മുന്നോടിയായി ബിനോയ് ഇന്ന് പോലീസ് സ്റ്റേഷനില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. മുംബൈ നിവാസിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയത്. ബിനോയിക്ക് ജാമ്യം നല്‍കിയ വേളയില്‍ പൊലീസിന് ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് കോടതി പറഞ്ഞിരുന്നു. ജൂലൈ മൂന്നാം തീയതി ആയിരുന്നു ബിനോയിക്ക് കോടതി മുന്‍‌കൂര്‍ ജാമ്യം നല്‍കിയത്. മറ്റ് തടസ്സങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കില്‍ തിങ്കളാഴ്ച തന്നെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തി ഡിഎന്‍എ റെസ്റ്റിനായി രക്തസാമ്ബിള്‍ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *