കുവൈറ്റിലെ സ്വദേശി മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കുന്നു

കുവൈറ്റ്‌ : കുവൈറ്റിലെ സ്വദേശി മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കുന്നു .ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ സമയത്തേക്കോ മാത്രമായി പരിശോധന പരിമിതപ്പെടുത്തില്ലെന്നും വിദേശി ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിപ്പിക്കുന്നതുവരെ ദൗത്യം തുടരുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസാമ അല്‍ ഉതൈബി പറഞ്ഞു.

സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ സ്വദേശി മേഖലകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

സ്വദേശി താമസമേഖലയില്‍ വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നേരത്തെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വിദേശികള്‍ താമസിക്കുന്നത് സ്വദേശികള്‍ക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *