വയനാട്ടില്‍ ദമ്ബതികളെ ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും ഒളിവില്‍; ജില്ല വിട്ടെന്ന സംശയത്തില്‍ പൊലീസ്

വയനാട്: വയനാട്ടില്‍ തമിഴ് ദമ്ബതികളെ ആക്രമിച്ച കേസില്‍ പ്രതിയായ സജീവാനന്ദനെ പിടികൂടാനാവാതെ പൊലീസ്. സജീവാനന്ദന്‍ ജില്ല വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദനത്തിരയായവരോടു വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്‌നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡില്‍ മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അമ്ബലവയല്‍ പായിക്കൊല്ലി സജീവാനന്ദന് എതിരേ പൊലീസ് കേസെടുത്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *