പരമ്ബരാഗത വ്യവസായ മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിലെ പരമ്ബരാഗത വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്ബരാഗത മേഖലക്ക് മികവിലേക്ക് ഉയരുവാന്‍ കഴിയുമെന്ന് ഈ പദ്ധതി തെളിയിച്ച്‌ കാണിച്ചുവെന്നും മന്ത്രി വ്യക്തമാക്കി . തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

2019-20 അദ്ധ്യയന വര്‍ഷത്തിലെ 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നാണ് ഇവ ശേഖരിച്ചത് . സര്‍ക്കാര്‍ നേരിട്ട് തന്നെ നൂലും കൂലിയും നല്‍കി. ഈ പദ്ധതിയിലൂടെ 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും തൊഴില്‍ ലഭിച്ചെന്നും മന്ത്രി ഫേസ് ബുക്കിലൂടെ കുറിച്ചു.

മന്ത്രി ഇ പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം ഇങ്ങനെ :

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരളത്തിലെ പരമ്ബരാഗത വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്ബരാഗത മേഖലക്ക് മികവിലേക്കുയരാനാകുമെന്ന് ഈ പദ്ധതി തെളിയിച്ചു. 2019-20 അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയാണ് വേണ്ടി വന്നത്. കേരളത്തിലെ മുഴുവന്‍ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുമാണ് ആവശ്യമായ തുണി ശേഖരിച്ചത്. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി. ഈ പദ്ധതിയിലൂടെ 5200 ഓളം ആളുകള്‍ക്ക് നേരിട്ടും അതിലധികം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു. കൈത്തറിമേഖലയിലും സ്‌കൂള്‍ യൂണിഫോം രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഈ സംരംഭത്തിനു സാധിച്ചു. ആയിരക്കണക്കിനു നെയ്ത്തുക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗം കണ്ടെത്താനായി. കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും സാധിച്ചു. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച യൂണിഫോം ധരിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. യൂണിഫോം പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ഇതുവരെ ആകെ 103 കോടി രൂപ അനുവദിച്ചു. കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കിയത്. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് പുറമെ യുവവീവ് പദ്ധതി, വീട്ടിലൊരു തറി പദ്ധതി, കൈത്തറി സ്വയം തൊഴില്‍ സഹായ പദ്ധതി എന്നിവ നടപ്പിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *