ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഇടുക്കി: തോപ്രാംകുടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമികവിവരം. സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *