തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തിരുവന്തപുരം എം.പി ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും.
തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടി.എന്‍ പ്രതാപന് എം.പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെ.പി.സി.സി നടപടിക്കൊരുങ്ങുന്നത്.
മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ. മുരളീധരന് എം.പി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ചെലവില്‍ മോദിയെ സ്തുതിക്കേണ്ടെന്നും അവര്‍ക്ക് ബി.ജെ.ബിയിലേക്ക് പോകാമെന്നും മുരളീധരന് തുറന്നടിച്ചു.
ആരും പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
