ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

ശ്രീനഗര്‍: പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് സംഭവം. പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് നേരെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിനിടെ, പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുല്‍വാമ സ്വദേശികളായ ഖാദര്‍ കോലി, മസ്ദൂര്‍ കോലി എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *