തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് നടക്കുന്ന പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണിയും പി.ജെ. ജോസഫും ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലെ സിപിഎം തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
