സിസ്റ്റര്‍ ലൂസിക്കെതിരെ എടുത്ത നടപടി നിയമാനുസൃതമെന്ന് സിറോ മലബാര്‍ സിനഡ്

സിസ്റ്റര്‍ ലൂസി ക്കെതിരെ എതിരെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് ജനറാള്‍ എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാര്‍ സിനഡ്. സിനഡ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിനഡ് ഇക്കാര്യം വ്യക്തമാക്കിയത്. സേവ് അവര്‍ സിസ്റ്റേഴ്‌സ്‌ ഫോറം ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും സഭാ സിനഡ് അറിയിച്ചു.

കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ ജനറാള്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി എടുത്തിട്ടുള്ളത്. ഇത്തരം സന്യാസിനി സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അപലപനീയമാണെന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സേവ് അവര്‍ സിസ്റ്റേഴ്സ് ഫോറത്തിനെതിരെയും പത്രക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. സഭാ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരെ സമരത്തിന് ഇറങ്ങുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും, ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം എന്നും സിനഡ് ആവശ്യപ്പെട്ടു.

എസ് ഒ എസിന്റെ മറവില്‍ സഭാ വിരുദ്ധരും തീവ്രവാദ ബന്ധമുള്ള സംഘടനകളും സാമൂഹ്യ വിരുദ്ധമാണ് സഭയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ ആശങ്കയുണ്ട്. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനും സീറോ മലബാര്‍ സഭാ സിനഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അനവസരത്തിലെ പ്രസ്താവനകള്‍ സഭയെ പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും പ്രശ്നങ്ങളെക്കുറിച്ച്‌ സിനഡ് അന്വേഷിക്കുകയാണ് എന്നും സീറോ മലബാര്‍ സഭാ മീഡിയ കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *