സ്വവര്‍ണ വില വര്‍ധിച്ചു പവന് 28880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3610. വിവാഹ സീസണ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില.
ആഗോളതലത്തില്‍ സാമ്ബത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവ സീസണ് ആരംഭിച്ചതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപരികള്‍ പറയുന്നത്.
