യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച്‌ ഓടി; പ്രതി പോലീസ് പിടിയിലായത് 30 മിനിറ്റിനുള്ളില്‍

തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി 30 മിനിറ്റിനുള്ളില്‍ പോലീസ് പിടിയില്‍. പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. രാവിലെ എട്ടുമണിയോടെ തകരപറമ്ബിന് സമീപം വച്ച്‌ വഴിയാത്രക്കാരിയായ സൗദാബീവിയുടെ പിന്നാലെ നടന്ന് വന്ന് മൂന്നു പവന്‍ മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു റൊബി. തുടര്‍ന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു.

പ്രതി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൗദാബീവിയില്‍ നിന്നും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും മൊബൈലുകളിലും സന്ദേശം നല്‍കുകയും കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ പ്രതിയെ എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തു നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സൗദാബീവി കൃത്യമായ വിവരങ്ങള്‍ നല്‍കിയതിനാലാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *