പാലായിലെ വിജയം ഇടതു മുന്നണിയുടെ ദിവാസ്വപ്‌നമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: പാലയില്‍ ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ കെ.എം മാണിയുടെ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന ചൂടു പിടിച്ച ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതേസമയം പാലായില്‍ വിജയിക്കാനാവുമെന്നത് ഇടതു മുന്നണിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് യുഡിഎഫ് നഷ്ടപ്പെടുത്തില്ല. കൂടാതെ പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകും എന്നത് ഇടതുപ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *