കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

കോഴിക്കോട്: കോഴിക്കോട് ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു. ചെലവൂര്‍ സ്വദേശിയായ ശോഭയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് രാഘവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവന്‍. ഇത് തന്നെയാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.

ശോഭയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *