നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍പെട്ട് യുവാവ് മരിച്ചു

മലപ്പുറം: കുറുവ മിനാര്‍കുഴി രായിപറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു. മലപ്പുറം
ആലത്തൂര്‍പടി ജെ.ഹൗസ് കാലയില്‍ വീട്ടില്‍ ജിജോ (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജിജോ സഞ്ചരിച്ച ബൈക്ക് വളവില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ ജിജോ കുടുംബത്തോടൊപ്പം
ആലത്തൂര്‍പടിയിലായിരുന്നു താമസം.മലപ്പുറത്ത് കമ്പ്യുട്ടര്‍ വിദ്യാര്‍ഥിയായിരുന്നു ജിജോ. അമ്മ:ജയന്തി.സഹോദരന്‍ : ജിനോ.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *