അപൂര്‍വ്വ യാത്രയയപ്പിനൊരുങ്ങി രാമപുരം ഗ്രാമം

രാമപുരം: ആദരവുകളും യാത്രയയപ്പുകളും ഉപഹാര സമര്‍പ്പണങ്ങളുമെല്ലാം നിത്യ വാര്‍ത്തയാണങ്കിലും വെത്യസ്ഥമായൊരു യാത്രയയപ്പിനൊരുങ്ങുകയാണ് ഞായറായ്ച രാമപുരം ഗ്രാമം രാമപുരത്ത് ആദ്യമായി പലചരക്ക് കച്ചവടം തുടങ്ങി അരനൂറ്റാണ്ടിലധികമായി ഗ്രാമ ത്തിന്റെ നാള്‍വഴിചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നതറയില്‍ അബ്ദുല്ല എന്ന രാമപുരത്തുക്കാരുടെമലപ്പുറം കാക്കക്കാണ് അപൂര്‍വ്വ യാത്രയയപ്പ് നല്‍കുന്നത്, പട്ടിണിയും പരിവട്ടവുമായി നിത്യജീവിത വഴിക്കളോട് പടവെട്ടിരുന്ന കാര്‍ഷിക ഗ്രാമത്തിന്റെ വെളിച്ചമായിരുന്നുമലപ്പുറം പെരുങ്ങോട്ടുപ്പുലം സ്വദേശിയായിരുന്നു അബ്ദുല്ല, അബ്ദുല്ലയുടെ മലപ്പുറം സ്‌റ്റോര്‍ പതിറ്റാണ്ടുകളുടെപ്രതാപകാലത്ത് സൂപ്പര്‍മാര്‍ക്കറ്റായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ ക്കിടയിലെ നിരവധി ഗ്രാമവാസികള്‍ക്ക് ആശ്രയിക്കാനുണ്ടായിരുന്ന ഏക സ്ഥാപനം, നിത്യ പയോഗ വസ്തുക്കളും ഭക്ഷ്യ ഉല്‍പഞങ്ങളുടേയും നീണ്ടകലവറയായിരുന്നു മലപ്പുറം സ്‌റ്റോര്‍ നിരവധി തൊഴിലാളികളും ആയിരകണക്കിനു ഉപഭോ കൃത പിന്തുണയുള്ള വ്യാപാര ശൃഖലയുള്ള പ്രതാപകാലം, കാലം മാറിയതോടെ ന്യൂ ജന്‍ വ്യാപാര സ്ഥാപനങ്ങള്‍ വര്‍ദ്ധിച്ചു. പഴയ പ്രതാപങ്ങള്‍ അവസാനിച്ചു.അബ്ദുല്ല കച്ചവടം അവസാനിപ്പിച്ച് രാമപുരം ഗ്രാമത്തോട് വിട പറയുകയാണ്, ബസ്സ് സര്‍വ്വീസില്ലാത്ത കാലത്ത് പെരുങ്ങോട്ടു പുലത്ത് നിന്ന് തോണിമാര്‍ഗം നിത്യവും യാത്ര ചെയ്ത് ഒരു ദേശത്തിനായി ജീവിതം സമര്‍പ്പിച്ച അബ്ദുല്ലക്ക് രാമപുരത്തെ വ്യാപാരികളും പൗരാവലിയും നാളെ വൈക്കുന്നേരം 5 ന് നല്‍കുകയാണ്, നാടിന്റെ സ്‌നോ ഹോപഹാരം സമര്‍പ്പണവും ചടങ്ങില്‍ വെച്ച് നടത്തുന്നതാണന്ന് രാമപുരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പാല പ്രഗഫാര്‍ ,
ടി.ടി.മുസ്തഫ, ആര്‍.പി.എം. മുജീബ് തുടങ്ങിയവര്‍ അറിയിച്ചു.നാലമ്പല ക്ഷേത്രം മുഖ്യ തന്ത്രി കുട്ടല്ലൂര്‍ ചെറിയനാരാ യണന്‍ നമ്പൂതിരി മഹല്ല് ഖാസി പാതിര മണ്ണ വി.സാലിഹ് ഫൈസിയും ചേര്‍ന്ന് നാടിന്റെ ഉപഹാരം അബ്ദുല്ലക്ക് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *