നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളി: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . മലയാറ്റൂര്‍ മുത്തേടത്ത് അയ്യമ്ബുഴ ബേബി(68)യാണ് പിടിയിലായത്.

കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോഷണശ്രമങ്ങളുടെ ഭാഗമായി പോലീസ് വെള്ളിയാഴ്ച നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . സഹൃദയ വായനശാലയുടെ വരാന്തയില്‍ ഇയാളെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റ് കേസുകളില്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുന്നയാളാണെന്ന് മനസിലാകുന്നത് .

പിറവം സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് വാറണ്ട് നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . പെരുമ്ബാവൂര്‍, അടിമാലി, വാകത്താനം, ചിങ്ങവനം സ്റ്റേഷനുകളി ലും കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *