സ്വര്‍ണ വില കൂടി ; പവന് 320 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 320 രൂപ വര്‍ദ്ധിച്ച്‌ 28,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്‌. ഗ്രാമിന് 3,510 രൂപയാണ് വില.

സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. അതേസമയം, കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 1,360 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *