പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മ​ല​യാ​ള​ത്തി​ലും; ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മു​ത​ല്‍ മ​ല​യാ​ള​ത്തി​ലും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​ത്.

ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ര്‍​ച്ച​യ്ക്കു സേ​ഷം പു​റ​ത്തെ​ത്തി​യ പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ല്‍ കൂ​ടി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ പി​എ​സ്‍​സി ആ​സ്ഥാ​ന​ത്തി​ന് മു​മ്ബി​ല്‍ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം പ​ത്തൊ​ന്‍​പ​ത് ദി​വ​സം പി​ന്നി​ടു​മ്ബോ​ഴാ​ണ് ഈ ​തീ​രു​മാ​നം വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് പി‍​എ​സ്‍​സി ആ​സ്ഥാ​ന​ത്ത് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്.

സാം​സ്ക്കാ​രി​ക നാ​യ​ക​രും പ്ര​തി​പ​ക്ഷ​വും ഐ​ക്യ​മ​ല​യാ​ളം പ്ര​സ്ഥാ​നം സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​എ​സ്‍​സി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *