ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് സുപ്രീം കോടതിയുടെ അനുമതി. കാഷ്മീരില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് അനുമതി.
ശ്രീനഗര്‍, ബാരമുള്ള, അനന്ത്നാഗ്, ജമ്മു എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് സന്ദര്‍ശനം നടത്താമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.ഇവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
