ബംഗളൂരു: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് ഒരേ ദിവസം ബംഗളൂരുവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്ത് വീട്ടുകാര്‍ മൊബൈല്‍ വാങ്ങിവച്ചതില്‍ മനംനൊന്താണ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ.
അമിതമായ പബ്ജി ഗെയിം കളിയെ തുടര്‍ന്ന് അമ്മ പിണങ്ങിയതോടെയാണ് നാരായണ ഗൗഡയുടെയും ജയന്തിയുടെയും ഏക മകനായ പവന് (13) ജീവനൊടുക്കിയത്. മകന് മരിച്ചതറിഞ്ഞ അമ്മ മൂന്നാം നിലയില്‍ നിന്നു ചാടിയെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.
മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഹനുമന്ത് നഗറിലാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയങ്ക (16) ജീവനൊടുക്കുകയായിരുനിനു.
അച്ഛന് മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതില്‍ പ്രതിഷേധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ച വീടുവിട്ടിറങ്ങിയതുമ വലിയ വാര്‍ത്തയായിരുന്നു. വീഡിയോ ഗെയിം കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഈ മാസമാദ്യം ബളഗാവിയില്‍ യുവാവ് പിതാവിനെ കൊലപ്പെടുത്തിയിരുന്നു.
