പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനും ഗ്രന്ഥശാല രംഗത്തെ സജീവ പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) അന്തരിച്ചു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു.

മൃതദേഹം രാവിലെ പതിനൊന്ന് മണി മുതല്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി സുബിത ( അദ്ധ്യപിക സഹകരണ കോളജ് മാനന്തവാടി).

Leave a Reply

Your email address will not be published. Required fields are marked *