പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മൂന്ന് പ്രതികളില്‍ മുഹമ്മദ് നസീം (20) എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള
കൗഷമ്ബി ജില്ലയിലാണ് സംഭവം.

കന്നുകാലിക്ക് പുല്ലു ശേഖരിക്കാന്‍ വയലിലെത്തിയ പെണ്‍കുട്ടിയെ മൂന്നംഗ സംഘം പിടികൂടി മര്‍ദ്ദിച്ചു. അവശയായ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി വയലില്‍ വീണ് പോകുകയും ചെയ്‌തു.

നസീമിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. പ്രതികളില്‍ രണ്ടു പേര്‍ ഒളിവിലാണ് ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ ശക്തമാക്കി.

അതിനിടെ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറിയ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *