ദുബായ് : യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തില്‍ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യന്‍ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹമാവുമാണ് പിഴയുമാണ് കോടതി ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 27കാരനായ യുവാവിന് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്കാന് അവസരമുണ്ട്.
2017 ഓഗസ്റ്റ് 11ആണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ 2018 ഏപ്രിലില്‍ പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മൂന്നിലെ ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്യവേ ദാഹം സഹിക്കവയ്യാതെ ഇന്ത്യയിലേക്കുള്ള ഫ്രൂട്ട് ബോക്സില്‍ നിന്നും രണ്ടു മാങ്ങ മോഷ്ടിക്കുകയായരുന്നുവെന്ന് പറഞ്ഞ് ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താന്‍ കണ്ടതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
