തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളോ സ്ത്രീകളോ ആരായാലും വിജയസാധ്യത കണക്കിലെടുത്ത് പേരുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിന് ശേഷമെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തൂവെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
