തിരുവനന്തപുരം: എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യം എന്ന വാഗ്ദാനവുമായി യു ഡി എഫ് പ്രകടന പത്രിക തയ്യാറായി. ബുധനാഴ്ച പുറത്തിറക്കും. ഭരണതുടര്‍ച്ചക്കായി ശക്തമായ പ്രചരണം നടത്തുന്ന ഉമ്മന്‍ ചാണ്ടി അതിനു വേണ്ട കൂട്ടുകള്‍ തയ്യാറാക്കിയാണ് പ്രകടനപത്രിക ഒരുക്കിയിട്ടുള്ളത്. ജനപ്രിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. പാവപ്പെട്ടവര്‍ക്ക് ഉച്ച ഭക്ഷണ പൊതികള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് ഇതില്‍ പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പ സബ്‌സിഡിയോടെ നല്കുമെന്നതാണ് മറ്റൊന്ന്. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം. ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തും. ഇതിന് മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തിന് ശേഷമാണ് പ്രകടനപത്രിക പുറത്തിറക്കുക
