117 കോടി കേന്ദ്രസഹായം തേടി

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 117 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരുക്കേറ്റവരുടെ ചികിത്സ, തകര്‍ന്ന വീടുകള്‍ക്കും കിണറുകള്‍ക്കും നഷ്ടപരിഹാരം, ജോലി ചെയ്യാന്‍ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കായാണ് കേന്ദ്ര സഹായം തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇനി ജോലിയെടുത്ത് ജീവിതം പോറ്റാന്‍ കഴിയില്ല. ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. ശ്രവണ വൈകല്യം സംഭവിച്ചവര്‍ ഏറെയാണ്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മന്ത്രിസഭാ ഉപസമിതി ദുരന്തഭൂമി സന്ദര്‍ശിക്കുകയും ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് 117 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *