ന്യൂഡല്‍ഹി: കേരളാ- കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബന്ദിപൂര്‍ കാട്ടിലൂടെയുള്ള രാത്രിയാത്രാ നിരോധന വിഷയത്തില്‍ പരിഹാരം തേടി വയനാട് എം.പി രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നു ചര്‍ച്ച നടത്തും.
ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് യോഗം. കോണ്‍ഗ്രസിന്റെ സംഘടനാ കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍ എം.പി , വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെ ഉള്ള നേതാക്കളും സുപ്രിം കോടതി അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും.
മണ്ഡലത്തിലെ കര്‍ഷക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും.
