ന്യൂഡല്‍ഹി: ‘ഹൗഡി മോദി’യില്‍ വിവാദ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നയതന്ത്ര കാര്യത്തില്‍ മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ട്രംപിനെ വീണ്ടും യു.എസ് പ്രസിഡന്‍റായി തെഞ്ഞെടുക്കണമെന്ന രീതിയില്‍ മോദി നടത്തിയ പ്രസ്താവനയില്‍ ജയ്ശങ്കര്‍ വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുല്‍ ജയ്ശങ്കറിന് നന്ദി അറിയിച്ചത്.
നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു. പക്ഷംപിടിച്ച് ട്രംപിന് മുഖസ്ഥുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നയതന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പാഠം പകര്‍ന്നുനല്‍കണം – എന്നായിരുന്നു രാഹുലിെന്റ ട്വീറ്റ്.
