അള്‍മാട്ടി: തലയിണക്കരികില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനാലുകാരി മരിച്ചു. കസഖ്സ്താനിലെ ബാസ്റ്റോബിലാണ് സംഭവം. അല്‍വ അസെറ്റ്സി അബ്സാല്ബെക് എന്ന സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്.
ചാര്‍ജ് െചയ്യാന്‍ മൊബൈല്‍ ഫോണ്‍ സോക്കറ്റില്‍ കണക്റ്റ് ചെയ്ത് അത് തലയിണക്കരികില്‍ വെച്ച് കിടന്നുറങ്ങുകയായിരുന്നു. ഫോണില്‍ പാട്ട് വെച്ചിരുന്നതുകൊണ്ടാണ് അല്‍വ അത് കിടക്കയില്‍ തന്നെ വെച്ചത്. എന്നാല്‍ പുലര്‍ച്ചയോടെ അമിതമായി ചൂടായ ഫോണ്‍ പൊട്ടിത്തെറിക്കുകയും തലക്ക് മാരകമായി പരിക്കേറ്റ് പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.
മൊബൈല്‍ െപാട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതെന്ന് ഫോറന്‍സിക് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഏത് കമ്ബനിയുടെ ഫോണാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
