ന്യൂ ഡല്‍ഹി : ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
മുന്‍ ഊര്‍ജസെക്രട്ടറിയായ മോഹനചന്ദ്രന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത് മാറ്റിവെച്ചത്. സിബിഐയുടെ ഹര്‍ജികളില്‍ രേഖകള്‍ നല്‍കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനും കൂടുതല്‍ സമയം വേണമെന്നായിരുന്നു മോഹനചന്ദ്രന്റെ ആവശ്യം.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
