കൊച്ചി: ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധന. ചൊവ്വാഴ്ച സംസ്ഥാനത്ത് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ്.
മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80.21 രൂപയാണ് മുംബൈയിലെ ഇന്നത്തെ വില. ഡീസലിന് 70.75 രൂപയും.
