കേരളത്തിന്‌ മുപ്പത് വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച്‌ കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

കേരളത്തിലേക്ക് ഉത്സവസീസണുകളില്‍ വിദേശത്ത് നിന്നടക്കം കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തിലാണ് വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.

വിമാനകമ്ബനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആഭ്യന്തര , അന്താരാഷ്ട്ര സര്‍വ്വീസുകളിലെ യാത്രക്കാരുടെ വര്‍ദ്ധന ചൂണ്ടിക്കാട്ടി വിമാനകമ്ബനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു.

കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *