വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന് ആധികാരികമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘വോട്ട് കച്ചവടം സംബന്ധിച്ച് തെളിവുകള്‍ കെപിസിസിയുടെ പക്കലുണ്ട്. സമയമാകുമ്ബോള്‍ പുറത്തുവിടും. ഇതില്‍ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കില്‍ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെ.’ – മുല്ലപ്പള്ളി പറഞ്ഞു.
