കുപ്പത്തൊട്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

മുസാഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത് മാക്കി ഗ്രാമത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അതുവഴി നടന്നുപോയവരാണ് കുപ്പത്തൊട്ടിയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാക്കിക്ക് തൊട്ടടുത്തുള്ള ഷാംലി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *