101 വെട്ട് വെട്ടാവുന്ന കത്തി ഉണ്ടാക്കും, പരിഹാസവുമായി ജേക്കബ് തോമസ് ചുമതലയേറ്റു

തിരുവനന്തപുരം:സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി ജേക്കബ് തോമസ് ചുമതലയേറ്റു. സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടാണ് സര്‍വിസില്‍ പ്രവേശിച്ചത്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നായിരുന്നു പരിഹാസരൂപത്തിലുള്ള പ്രതികരണം. മൂര്‍ച്ച കൂടിയാല്‍ പ്രശ്‌നമാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മെറ്റല്‍ ഇന്‍സ്ട്രീസ് ഡയറക്ടര്‍ പദവി, വിജിലന്‍സ് ഡയറക്ടര്‍ പദവിയ്ക്ക് തുല്യമായി ഉയര്‍ത്തിയതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പരിഹാസേന അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഷന്‍ റദ്ദാക്കി ജൂലൈ 29നാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഒന്നരവര്‍ഷത്തെ നീണ്ട സസ്‌പെന്‍ഷനൊടുവിലാണ് സര്‍വിസില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *