ഒരു സൈനിക​െന്‍റ ജീവന് പകരമായി 10 ശത്രുവി​െന്‍റ ജീവനെടുക്കും -അമിത് ഷാ

സംഗ്ലി: ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ദേശസുരക്ഷ ശക്തിപ്പെട്ടു. വീരമൃത്യു വരിച്ച ഓരോ സൈനിക​​െന്‍റയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും അമിത്​ ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370-ാം റദ്ദാക്കിയതിനെതിരെ നടത്തുന്ന വിമര്‍ശനത്തി​​െന്‍റ പേരില്‍ കോണ്‍ഗ്രസിനെ അമിത് ഷാ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കശ്​മീരി​​െന്‍റ പ്രത്യേക പദവി റദ്ദാക്കിയതിനെ രാഹുല്‍ ഗാന്ധിയും ശരദ് പവാറും അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം അവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്​ട്രയിലെ കോണ്‍ഗ്രസ്​-എന്‍.സി.പി സഖ്യം സംസ്ഥാനത്തിന്​ എന്ത്​ നേട്ടമാണുണ്ടാക്കിയതെന്നും സംഗ്ലി ജില്ലയിലെ ജാട്ടില്‍ നടന്ന റാലിയില്‍ അമിത് ഷാ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *