മരട് ഫ്‌ളാറ്റ് പൊളിക്കല്‍;കമ്ബനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി

കൊച്ചി:മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ കമ്ബനികള്‍ക്ക് നഗരസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പൊളിക്കാനാണ് ഇപ്പോള്‍ ധാരണയായതെന്ന് മരട് നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എഡിഫൈസ് എന്‍ജിനീയറിങ്,വിജയ് സ്റ്റീല്‍സ് എന്നീ കമ്ബനികള്‍ക്കാണ് അംഗീകാരം നല്‍കിയത്. എഡിഫൈസ് എന്‍ജിനീയറിങ് മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കും. വിജയ് സ്റ്റീല്‍സ് ഒരു ഫ്‌ളാറ്റാണ് പൊളിക്കുക.

ഫ്‌ളാറ്റ് പൊളിക്കുമ്ബോഴുള്ള മാലിന്യം നീക്കാന്‍ ടെണ്ടര്‍ വിളിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ, വീടുകള്‍ക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കുന്ന വിധത്തിലായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകയും നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ കമ്ബനികള്‍ നടപടി സ്വീകരിക്കും. പൊളിക്കുന്നതിന് മുന്‍പുതന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കും. വേണ്ട മുന്‍കരുതലുകള്‍ ടുത്തശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *