ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു; വിഷം അകത്തുചെന്ന നിലയില്‍ കുട്ടിയുടെ അമ്മ ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടു വയസ്സുകാരി മരിച്ചു. കുട്ടിയെ ഛര്‍ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നായന്മാര്‍മൂല പെരുമ്ബളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റുമൈസ ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

വിഷം അകത്തു ചെന്ന റുമൈസ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണു കുട്ടിയെ ഛര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി കട്ടിലില്‍ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *