മോസ്കോ: വടക്കന്‍ സിറിയില്‍ നിന്ന് തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക്-കിഴക്കന്‍ സിറിയയിലെ കുര്‍ദ് അധീന പ്രദേശത്ത് നിന്ന് സിറിയയിലെ കുര്‍ദ് സായുധ സംഘമായ വൈ.പി.ജി 30 കിലോമീറ്റര്‍ പിന്നിലേക്ക് മാറണമെന്നാണ് കരാര്‍.
ഇതിന് 150 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. മേഖലയില്‍ നിന്ന് തല്‍ക്കാലം തുര്‍ക്കി സൈന്യം പിന്‍മാറില്ല. പകരം തുര്‍ക്കിയും റഷ്യയും മേഖലിയും സംയുക്ത സൈനിക പരിശോധന നടത്താനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
സിറിയില്‍ എട്ട് വര്‍ഷമായി നടന്നു വരുന്ന അഭ്യന്തര യുദ്ധത്തിെന്റ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ് കരാര്‍. റഷ്യന്‍ നഗരമായ സോച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ടാക്കിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 10 പോയിന്‍റ് വരുന്ന മെമ്മോറാണ്ടവും ഇരു രാജ്യങ്ങളും പുറത്തിറക്കി. ഈ മാസം ഒമ്ബതിനാണ് തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ കടന്ന് കുര്‍ദ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്.
