ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ വീഴ്ചയല്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാമെന്ന് സൗമിനി ജയ്ന്‍

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം നഗരസഭയുടെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാന്‍ തയ്യാറാണെന്നും സൗമിനി ജയ്ന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് നഗരസഭ ഭരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോര്‍പ്പറേഷന്‍ സ്വീകരിച്ച അശാസ്ത്രീയ നടപടികളാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ആരോപണം. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായിരുന്നു. ഒട്ടേറെ ബൂത്തുകളില്‍ വെള്ളം കയറി. പലര്‍ക്കും വെള്ളക്കെട്ട് കാരണം വോട്ട് ചെയ്യാന്‍ എത്താന്‍ സാധിച്ചില്ല.എറണാകുളത്തെ പോളിംഗ് ശതമാനം അറുപത് ശതമാനം പോലും തൊട്ടിരുന്നില്ല.

യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോര്‍പ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷത്തെ ബാധിച്ചു.3673 വോട്ടിന്റെഭൂരിപക്ഷവുമായാണ് ടി ജെ വിനോദ് എറണാകുളം മണ്ഡലം നിലനിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *