കണ്ണൂര്‍: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സിറ്റിംഗ് സീറ്റുകളില്‍ ഉണ്ടായത് യുഡിഎഫിന്റെ പരാജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണം. അതേമയം ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവ്, കോന്നി സിറ്റിംഗ് സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. എന്നാല്‍ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റായ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളും യു.ഡി.എഫ് നിലനിര്‍ത്തി.
