ചക്കരക്കല്ല്: പിണറായി വിജയന് വേണ്ടി ധര്‍മ്മടത്തെ ചക്കരക്കല്ലില്‍ വി എസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പിണറായിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടു. പിന്നീട് യു ഡി എഫ് പ്രകടനപത്രികയെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വായിച്ചപ്പോള്‍ ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ മുഖ്യമന്ത്രിമാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ ചൂണ്ടി ആഞ്ഞടിച്ചു. അഴിമതി നടത്തിയ മന്ത്രിമാരുടെ പേരും കേസുകളുടെ എണ്ണവും പറഞ്ഞ വി എസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. പി കെ ജയലക്ഷ്മി ഒഴികെ എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. മന്ത്രിമാര്‍ക്കെതിരെ 136 കേസുകളും മുഖ്യമന്ത്രിക്കെതിരെ മാത്രം 36കേസുകളുമുണ്ടെന്നും വി എസ് ആരോപിച്ചു. കണ്ണൂര്‍ മണ്ഡലത്തിലെ കടന്നപ്പള്ളി രാമചന്ദ്രനുവേണ്ടിയും വോട്ടഭ്യര്‍ഥിച്ചു.
