കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം വിളിച്ച് പിജെ ജോസഫ്. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം അംഗങ്ങള്‍ക്ക് ജോസഫ് കത്ത് നല്‍കി. ചെയര്‍മാന്‍-ഇന്‍-ചാര്‍ജ് എന്ന നിലയിലാണ് യോഗം വിളിക്കുന്നതെന്ന് പിജെ ജോസഫ് കത്തില്‍ പറയുന്നു. നിയമസഭാ സമ്മേളനത്തിന് മുമ്ബ് പാര്‍ലമന്ററി പാര്‍ട്ടി ലീഡറെ തെരെഞ്ഞെടുക്കാനാണ് യോഗം.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും അറിയിച്ചു. യോഗം വിളിക്കാന്‍ അധികാരം ജോസ് കെ മാണിക്കാണെന്ന് ജോസ് വിഭാഗം മറുപടി പറഞ്ഞു.
ഇന്ന് വൈകിട്ട് 6 മണിക്ക് കോട്ടയത്താണ് യോഗം ചേരുന്നത്.
