തിരുവനന്തപുരം: എം.ജി.യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
