പാലക്കാട്: അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ‘ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്‍റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കും.’ – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
