വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: 100 മണിക്കൂര്‍ സമരത്തിനൊരുങ്ങി ബിജെപി

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെഅമ്മയുടെആഗ്രഹം പരിഗണിക്കണമെന്ന്കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

“അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല” എന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

പുനരന്വേഷണം , സിബിഐ അന്വേഷണം എന്നീരണ്ട് ആവശ്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രതിപക്ഷം. സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെഅമ്മയും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടികളുടെ വീട് ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ നല്‍കിയ കുറ്റപത്രത്തില്‍ അപ്പീല്‍ പോയാലും ശിക്ഷിക്കപ്പെട്ടില്ല എന്നാണ്നിയമവിദഗ്ധരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *