കോഴിക്കോട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തും; ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നല്ലെളത്ത് കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ഒരാളെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. നല്ലെളം പോലീസ് സ്‌റ്റേഷന് സമീപത്തെ സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. റോഡിലൂടെ പോയ വാഹനയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന വസ്തുകള്‍ക്കുള്ളില്‍ നിന്നും രക്തം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എ‌നനാല്‍ സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *